മാനന്തവാടി: ബംഗ്ലൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ നിഥിൻ രാജുവിനെ പഴശ്ശിനഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്തു.
പഴശ്ശിനഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി. വാണിദാസ് അദ്ധ്യക്ഷത വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് അംഗം മിനി തുളസീധരൻ ഉപഹാരം സമ്മാനിച്ചു. എം.കെ. അനിൽ കുമാർ, കെ.എം. ഷിനോജ്, പി. കാദർ, സി.എം. ജോസ്, കെ. സീനത്ത്, ഷൈബി ജോണി, കെ.വി. അന്ത്രു, ജോർളി മലേക്കുടി, സഫിയ കാദർ, കെ.വി. ശ്രീവൽസൻ, സ്മിത മാതാളികുന്നേൽ എന്നിവർ സംസാരിച്ചു. മധുര പലഹാര വിതരണവും നടന്നു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്