പ്രകൃതി വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ സ്മാര്‍ട്ട് ബസ് കൊച്ചിയുടെ നിരത്തിലിറങ്ങി.

കൊച്ചി: പ്രകൃതി വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ സ്മാര്‍ട്ട് ബസ് കൊച്ചിയുടെ നിരത്തിലിറങ്ങി.അന്തരീക്ഷ മലിനീകരണം തടയുന്നത് ലക്ഷ്യമിട്ട് കൊച്ചി സ്മാര്‍ട്ട്ബസ് കണ്‍സോര്‍ഷ്യം ആണ് ആദ്യത്തെ പ്രകൃതി വാതക ബസ് നിരത്തിലിറക്കിയിരിക്കുന്നത്.കേരള മെട്രോപോളിറ്റന്‍ ട്രാന്‍സ് പോര്‍ട് അതോരിറ്റി സിഇഒ ജാഫര്‍ മാലിക്ക് ആദ്യ പ്രകൃതിവാതക ബസിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു.കെഎംആര്‍എല്ലുമായി ജെഡി ഐയില്‍ ഒപ്പു വെച്ച ഒരു കൂട്ടം സ്വകാര്യ ബസ് കമ്ബനികളാണ് കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായിട്ടുള്ളത്.

വൈറ്റില-വൈറ്റില പെര്‍മിറ്റിലാണ് ബസ് സര്‍വീസ് നടത്തുന്നത്.നേരത്തെ ട്രയല്‍ റണ്‍ വിജയകരമായി നടത്തിയിരുന്നു.സിഎന്‍ജി റെട്രോ ഫിറ്റ്‌മെന്റിന്് വിധേയമാകുന്ന ബസുകളില്‍ കൊച്ചി വണ്‍കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിംഗ് ഇക്കോസിസ്റ്റം,പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം,ഐ എസ് 140 വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ്,എമര്‍ജന്‍സി ബട്ടണുകള്‍,നീരീക്ഷണ കാമറകള്‍,ലൈവ് സ്ട്രീമിംഗ്,വനിതാ ടിക്കറ്റ് ചെക്കിംഗ് ഇന്‍സ്‌പെക്ടമാര്‍, വണ്‍ ഡി ഓണ്‍ലൈന്‍ ടിക്കറ്റിംഗ് ആപ്പ് എന്നീ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സ്‌പോര്‍ട്ട് അഡ്മിഷൻ

നെന്മേനി ഗവ ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി ട്രേഡിലേക്ക് ഓഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ടി.സി, ഫീസ് സഹിതം കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-

വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് പിന്നാക്ക-മത ന്യൂനപക്ഷ വിഭാഗക്കാരില്‍ നിന്നും വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരും 18-60 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. ഫോണ്‍- 04935

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കണ്ണന്‍ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട്, വെള്ളംക്കൊല്ലി, ചുണ്ടയില്‍, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളന്‍പാറ, ചാരിറ്റി, ചാരിറ്റി ഹെല്‍ത്ത് സെന്റര്‍, തളിപ്പുഴ, ലക്കിടി, വെറ്റിനറി കോളേജ്, നവോദയ

റീ-ടെന്‍ഡർ

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് നടത്താന്‍ താത്പര്യമുള്ള (എ.എല്‍.എസ് ആന്‍ഡ് ബി.എല്‍.എസ്) അംഗീകൃത ഏജന്‍സികള്‍, വ്യക്തികളില്‍ നിന്നും വാഹനം നല്‍കാന്‍ റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ ഒന്നിന് ഉച്ചയ്ക്ക് 2.30

ശ്രേയസ് സ്വാശ്രയ സംഘത്തിന്റെ സിൽവർ ജൂബിലി ആഘോഷം നടത്തി

മലവയൽ യൂണിറ്റിലെ മഹാത്മാ സ്വാശ്രയ സംഘത്തിന്റെ സിൽവർ ജുബിലി ആഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ജോബി തോമസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ദീപ്തി ദിൽജിത്ത്‌ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന വാദത്തിൽ രാഹുൽ, ജനമധ്യത്തില്‍ രാഹുൽ വിശദീകരിക്കട്ടെയെന്ന് നേതൃത്വം

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ആരോപണങ്ങളിൽ രാഹുൽ തന്നെ വിശദീകരിക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. പൊതുമധ്യത്തിൽ രാഹുൽ കാര്യങ്ങൾ വിശദീകരിക്കട്ടെ എന്നാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.