ഏത്തപ്പഴത്തിന്റെ ഈ ഗുണങ്ങളറിയാമോ?

ഹൃദയത്തിന്‍റെ സുഹൃത്താണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിതമാക്കുന്നതിന് സഹായകമെന്ന് പഠനങ്ങൾ പറയുന്നു. ഏത്തപ്പഴത്തിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്നതരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്‍റെ തോതു കുറയ്ക്കുന്നതിനു സഹായകമാണ്. ഒപ്പം നല്ല കൊളസ്ട്രോളിന്‍റെ തോതു നിലനിർത്തുന്നതിനു സഹായകവുമാണ്.

ദിവസവും ഏത്തപ്പഴം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. ഏത്തപ്പഴത്തിൽ ബി വിറ്റാമിനുകൾ ധാരാളമുണ്ട്. ഇവ നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. അതിലുളള പൊട്ടാസ്യം ബുദ്ധിപരമായ കഴിവുകൾ ഊർജ്വസ്വലമാക്കി നിലനിർത്തുന്നതിനു സഹായകമാണ്. പഠനപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നു. വിദ്യാർത്ഥികൾ ഏത്തപ്പഴം കഴിക്കുന്നതു ഗുണപ്രദം ആണ്. ഇരുമ്പ് ധാരാളമടങ്ങിയ മറ്റു വിഭവങ്ങൾക്കൊപ്പം വിറ്റാമിൻ സി അടങ്ങിയ ഏത്തപ്പഴവും ശീലമാക്കിയാൽ ക്ഷീണം, തലവേദന, ശ്വാസം കിട്ടാതെ വരിക, ഹൃദയതാളത്തിലെ ക്രമരഹിതമായ അവസ്ഥ തുടങ്ങി വിളർച്ചയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ അകറ്റാം.

കണ്ണുകളുടെ ആരോഗ്യത്തിനും ഏത്തപ്പഴം ഗുണപ്രദമാണ്. ഏത്തപ്പഴത്തിൽ വിറ്റാമിൻ എ ധാരാളമുണ്ട്. ഇത് കൊഴുപ്പിൽ ലയിക്കുന്നതരം വിറ്റാമിനാണ്. കണ്ണുകളുടെ ആരോഗ്യത്തിനും നിശാന്ധത ഒഴിവാക്കുന്നതിനും വിറ്റാമിൻ എ അത്യന്താപേക്ഷിതമാണ്. പ്രായമായവരിൽ അന്ധതയ്ക്കുളള മുഖ്യകാരണമാണു മാകുലാർ ഡീജനറേഷൻ. അതിനുളള സാധ്യത കുറയ്ക്കുന്നതിന് ഏത്തപ്പഴം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് പഠനങ്ങൾ പറയുന്നു.

ചർമ്മത്തിന്‍റെ ഇലാസ്തിക നിലനിർത്തുന്നതിനു സഹായകമായ വിറ്റാമിൻ സി, ബി6 തുടങ്ങിയ പോഷകങ്ങൾ ഏത്തപ്പഴത്തിൽ ധാരാളമുണ്ട്. ഏത്തപ്പഴത്തിലുളള ആന്‍റിഓക്സിഡന്റുകളും മാംഗനീസും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തിൽനിന്നു ചർമ്മകോശങ്ങളെ സംരക്ഷിക്കുന്നു. ചുരുക്കത്തിൽ ചർമ്മത്തിന്‍റെ തിളക്കവും ചെറുപ്പവും നിലനിർത്തുന്നതിന് ഏത്തപ്പഴം പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നതു ഗുണകരം ചെയ്യും. ഏത്തപ്പഴത്തിൽ 75 ശതമാനം ജലാംശമുണ്ട്. ഇത് ചർമം ഈർപ്പമുളളതാക്കി സൂക്ഷിക്കുന്നതിനു സഹായകമാകും. ചർമ്മം വരണ്ട് പാളികളായി അടരുന്നതും തടയുന്നു.

വൃക്കകൾ, കുടലുകൾ എന്നിവയിലെ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഏത്തപ്പഴം ഗുണപ്രദമെന്ന് പഠനം പറയുന്നു. അതിലുളള ആന്‍റി ഓക്സിഡൻറ് ഫീനോളിക് സംയുക്തങ്ങൾ കോശങ്ങളിൽ അടിഞ്ഞുകൂടുന്ന ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കുന്നുവെന്ന ഗുണവും ഇതിനുണ്ട്

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.