വാകേരി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കഡറി സ്‌കൂളില്‍ എച്ച്.എസ്.ടി മലയാളം, ഫിസിക്കല്‍ സയന്‍സ്, ഫിസിക്കല്‍ ടീച്ചര്‍ ഡ്രോയിങ്, യു.പി.എസ്.ടി അറബിക്, സാന്‍സ്‌ക്രിറ്റ് (പാര്‍ട്ട് ടൈം) തസ്തികകളില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സർട്ടിഫിക്കറ്റിൻ്റെ അസൽ, ബയോഡാറ്റയുമായി ജൂണ്‍ ഏഴിന് രാവിലെ 11.30 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍