കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി (ട്രഷറർ) എന്നിവരാണ് യൂണിറ്റിനെ ഇനി നയിക്കുക.
ജിൻസി സണ്ണി, അനീഷ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും, സന്തോഷ് ജെ, ഷിബു കെ.ടി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു.
യോഗം പ്രശംസയിൽ
തരിയോട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു വിജി അധ്യക്ഷത വഹിച്ച യോഗത്തിൽ, യൂണിറ്റ് പ്രസിഡന്റ് ശിവാനന്ദൻ സ്വാഗതം ആശംസിച്ചു.
യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാകണ്ടി സംസാരിച്ചു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം