അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്‍ കല്‍പ്പറ്റ നഗരസഭയില്‍ ആരംഭിക്കുന്നു. നഗരസഭയില്‍ പ്രത്യേക ജോബ് സ്റ്റേഷനും മറ്റ് സൗകര്യങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്. തൊഴില്‍ ദാതാക്കളെയും തൊഴിലന്വേഷകരെയും വിവിധ ഏജന്‍സികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തൊഴില്‍ മേള ഒക്ടോബര്‍ 9 ന് രാവിലെ 10.30 ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടക്കും. കല്‍പ്പറ്റ നഗരസഭ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കാം.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ