മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി.
മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ലേഖ രാജീവൻ സ്വാഗതം പറഞ്ഞു
നഗരസഭ ചെയർ പേഴ്സൺ സി കെ രത്നാവല്ലി ഉദ്ഘാടനം ചെയ്തു.
വൈ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, അധ്യക്ഷത് വഹിച്ചു
സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ സിന്ധു സെബാസ്റ്റ്യൻ, പി വി എസ് മൂസ്സ , കൗൺസിലർമാരായ പി വി ജോർജ് , വി യു ജോയി , വി ആർ പ്രവീജ് , മാർഗരറ്റ് തോമസ് , വയനാട് ഇൻസ്റ്റിട്യൂട്ട് സിഡിറ്റ് , ഇ ഇ പി അഞ്ച്ചു ജോണി. എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വയനാട് ഇൻസ്റ്റിട്യൂട്ട് സിഡിറ്റിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു.