പട്ടികവർഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025 സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ വിതരണം ചെയ്യുന്നതിനും വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. 30 ഷൂസ്, 15 സ്പൈക്ക്, അഞ്ച് കബഡി ഷൂ, 108 അത്‌ലറ്റിക് ജഴ്സി – ഷോട്സ്, 54
അത്‌ലറ്റിക് ടൈറ്റർ, എട്ട് സ്വിമ്മിങ് സ്യൂട്ട്, 10 അപ്പർ- ലോവർ എന്നിവയാണ് വിതരണം ചെയ്യേണ്ടത്.
ഒക്ടോബർ 17 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളെ കൊണ്ട് പോയി തിരികെ എത്തിക്കുന്നതിനുമായി 60 സീറ്റുള്ള എസി, നോൺ എസി ടൂറിസ്റ്റ് ബസുകൾ, ട്രാവലർ എന്നിവ വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ക്വട്ടേഷൻ നൽകാം. ക്വട്ടേഷനുകൾ ഒക്ടോബർ 10 ഉച്ചയ്ക്ക് രണ്ടിനകം സീനിയർ സൂപ്രണ്ട്, ജി.എം.ആർ.എസ് ചിത്രമൂല, കണിയാമ്പറ്റ പി.ഒ, പിൻ – 67 3124 എന്ന വിലാസത്തിൽ ലഭ്യമാകണം. ഫോൺ – 04936 284818