പേരാമ്പ്രയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ മൂക്കിന് പരിക്കേറ്റ വടകര എംപി ഷാഫി പറമ്പിലിനോട് രൂപസാദ്ധ്യശ്യമുള്ള കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കാര്‍ഡ് പിന്‍വലിച്ച് മില്‍മ. കാര്‍ഡ് പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ മില്‍മ മലബാര്‍ മേഖല യൂണിയന്റെ സോഷ്യല്‍ മീഡിയ പേജില്‍ പ്രതിഷേധിച്ചിരുന്നു.
മൂക്കിന് മുകളില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച ആളാണ് പരസ്യത്തിലുള്ളത്. ‘എനിക്ക് കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ-തൊരപ്പന്‍ കൊച്ചുണ്ണി’ എന്ന തലക്കെട്ടോടെയാണ് കാര്‍ഡ്. സിഐഡി മൂസ ചിത്രത്തില്‍ ഹരിശ്രീ അശോകന്റെ കഥാപാത്രമാണ് തൊരപ്പന്‍ കൊച്ചുണ്ണി. ഇതേ കഥാപാത്രം പറയുന്ന ഡയലോഗാണ് മില്‍മയുടെ കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്നത്.

പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
പേരാവൂര്‍: പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍.പേര്യ സ്വദേശി അബിന്‍ തോമസ്,കൊളക്കാട് മലയാംപടി സ്വദേശി അലന്‍ മനോജ് എന്നിവരെയാണ് തൊണ്ടിയില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി പേരാവൂര്‍ എസ്എച്ച്ഒ പി ബി സജീവും