ബോര്‍ഡിങ് പാസ്സെടുത്ത് ഫ്‌ളൈറ്റിനായി ഗേറ്റില്‍ കാത്തിരിക്കുന്നതിനിടയിലായിരിക്കും പലപ്പോഴും ഫ്‌ളൈറ്റ് വൈകിയ വിവരം വിമാനക്കമ്പനികള്‍ അറിയിക്കുക. പിന്നെ ഫ്‌ളൈറ്റ് വരുന്നത് വരെ നേരംകളയാനായി വിമാനത്താവളത്തിനുള്ളിലെ റെസ്റ്ററന്റില്‍ കയറിയിറങ്ങി കൂടുതല്‍ വിലയിട്ട ഭക്ഷണം വാങ്ങിക്കഴിക്കും..അല്ലെങ്കില്‍ ഷോപ്പിങ് നടത്തും. അല്ലേ?
ഷെഡ്യൂള്‍ ചെയ്ത സമയത്ത് വിമാനം പുറപ്പെട്ടില്ലെങ്കില്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനികള്‍ ബാധ്യസ്ഥരാണെന്ന് നിങ്ങള്‍ക്കറിയാമോ? ഒരു യാത്രക്കാരനെന്ന നിലയിലുള്ള അവകാശങ്ങള്‍ എന്തൊക്കെയാണെന്നറിയാം.ഇന്ത്യയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് പ്രത്യേക നിയമങ്ങളുണ്ട്. എന്നാല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വ്യത്യസ്ത നിയമങ്ങളായിരിക്കും ഉണ്ടായിരിക്കുക. അതായത് യൂറോപ്യന്‍ റൂട്ടുകളില്‍ EU261, യുഎസ് വിമാനങ്ങള്‍ക്ക് DOT നിയമങ്ങളും ഉള്ളതുപോലെ. യാത്ര പുറപ്പെടുന്നതിന് മുന്‍പ് ഏത് വിമാനക്കമ്പനിയുടെ ടിക്കറ്റ് ആണോ എടുത്തിരിക്കുന്നത് അവരുടെ നയങ്ങളെക്കുറിച്ചും നിയമങ്ങളും കുറിച്ചും കൃത്യമായി വായിച്ചുമനസ്സിലാക്കിയിരിക്കണം. ആവശ്യമെങ്കില്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് ഫോണില്‍ സൂക്ഷിക്കാം

എന്തൊക്കെ ഉണ്ടായിട്ടെന്താ; ഈയൊരു കാര്യം മതി സ്‌ട്രോക്ക് വരാന്‍
നിങ്ങള്‍ ഭക്ഷണം കൃത്യമായി കഴിക്കും, വ്യായാമം ചെയ്യും മദ്യപാനവും പുകവലിയും പോലെയുളള ശീലങ്ങള്‍ ഇല്ല. ഇതിൻ്റെ അർത്ഥം നിങ്ങള്‍ക്ക് രോഗമൊന്നും വരില്ല എന്നല്ല. എന്തൊക്കെ നല്ല കാര്യങ്ങളുണ്ടെങ്കിലും സ്‌ട്രെസുണ്ടെങ്കില്‍ പക്ഷാഘാതം വരാനുള്ള സാധ്യതയുണ്ടത്രേ. സമ്മര്‍ദ്ദം