കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ആരംഭിക്കുന്ന ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാം. സൗണ്ട് എന്‍ജിനീയറിംഗ്, ആർജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്സ് മോഡുലേഷന്‍ തുടങ്ങിയ മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കും. രണ്ടര മാസമാണ് കോഴ്സ കലാവധി. 25,000 രൂപയാണ് കോഴ്സ് ഫീസ്. പ്ലസ്ടു യോഗ്യതയുള്ളവര്‍ https://forms.gle/KbtCZrrW3o3ijeJGA മുഖേനെയോ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 എന്ന വിലാസത്തിൽ തപാല്‍ മുഖേനയോ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ www.kma.ac.in ൽ ലഭിക്കും. ഫോണ്‍: കൊച്ചി -6282919398, തിരുവനന്തപുരം-9744844522

പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
പേരാവൂര്‍: പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍.പേര്യ സ്വദേശി അബിന്‍ തോമസ്,കൊളക്കാട് മലയാംപടി സ്വദേശി അലന്‍ മനോജ് എന്നിവരെയാണ് തൊണ്ടിയില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി പേരാവൂര്‍ എസ്എച്ച്ഒ പി ബി സജീവും