ചൈനയുടെ അതിർത്തിയായ ബുംല പാസ്സിൽ നിന്ന് 35 കിലോമീറ്റർ മാത്രം അകലെ അരുണാചൽ പ്രദേശും ഇന്ത്യൻ ആർമിയും ചേർന്ന് സംഘടിപ്പിച്ച തവാങ്ങ് മാരത്തണിൽ മികച്ച വിജയവുമായി രണ്ടു വയനാട്ടുകാർ. ഇന്നലെ പുലർച്ചെ അഞ്ചരക്ക് മൈനസ് ഡിഗ്രിയിലുള്ള കൊടും തണുപ്പിൽ തവാങ്ങ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച മത്സരത്തിൽ 42 കിലോമീറ്റർ ഫുൾ മാരത്തണിൽ 50 വയസിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം ഇല്ലിക്കൽ ജോസും, 21 കിലോമീറ്റർ ഹാഫ് മാരത്തണിൽ 60 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം തോമസ് പള്ളിത്താഴത്തും കരസ്ഥമാക്കി. ഇരുവരും മാനന്തവാടി ദ്വാരക സ്വദേശികളാണ്. തോണിച്ചാൽ എമ്മാവുസ് വില്ലയിലെ ഡ്രൈവറാണ് 64 വയസ്സുകാരനായ തോമസ്. സമുദ്രനിരപ്പിൽ നിന്നും 10,000 അടി ഉയരത്തിൽ ഓക്സിജൻ പോലും കുറവുള്ള ചുരം കയറിയിറങ്ങിയുള്ള ഈ മാരത്തൺ ഇന്ത്യയിലെ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ളതും ഏറ്റവും കഠിനമായതുമായ മാരത്തൺ മത്സരമാണ്. ഇതിനു മുമ്പും നിരവധി ദേശീയ മാരത്തൺ മത്സരങ്ങളിൽ ഇരുവരും കരുത്ത് തെളിയിച്ചിട്ടുണ്ട്.

ജനറൽ ഫിറ്റ്നസ് ട്രെയിനർ അഭിമുഖം നാളെ
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ നിയമനം നടത്തുന്നു. പ്ലസ് ടു/ ജിം മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, വരുമാന







