വികസന നേട്ടങ്ങൾ അവതരിപ്പിച്ച്  തരിയോട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വികസന നേട്ടങ്ങൾ അവതരിപ്പിച്ച് തരിയോട് ഗ്രാമപഞ്ചായത്ത് വികസന സദസ്. തരിയോട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത്‌ അംഗം എൻ.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. ലൈഫ് പദ്ധതി, അതിദാരിദ്ര നിര്‍മാര്‍ജ്ജനം, മാലിന്യ സംസ്‌കരണം, വാതില്‍പ്പടി മാലിന്യ ശേഖരണം, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനകള്‍ എന്നിവ കൃത്യമായി പഞ്ചായത്തിൽ നടന്നുവരുന്നതായി വികസന സദസിൽ വിശദീകരിച്ചു. ഡിജി കേരളം, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങൾ എന്നിവയിലും ഗ്രാമപഞ്ചായത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ചു.

പഞ്ചായത്തിലെ അടിസ്ഥാനസൗകര്യ, പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഡ്രൈനേജുകള്‍, തുടങ്ങിയ വികസന പ്രവൃത്തികള്‍ക്കായി 1.54 കോടി രൂപ പഞ്ചായത്ത് ചെലവഴിച്ചു. നെൽകൃഷി വികസനം, ഫലവൃക്ഷതൈ വിതരണം, നീറ്റുകക്ക വിതരണം, പച്ചക്കറി തൈ വിതരണം, കുരുമുളക് വികസനം, കവുങ്ങിൻ തൈ വിതരണം, വനിതകൾക്ക് പുഷ്‌പ കൃഷി തുടങ്ങിയ കാർഷിക ഉത്പാദന മേഖലയിലെ പദ്ധതികളിൽ നേട്ടം കൈവരിച്ചു. അങ്കണവാടി അനുപൂരക പോഷകാഹാരം, അങ്കണവാടി കലോത്സവം, ഭിന്നശേഷി കലോത്സവം, വയോജനങ്ങൾക്ക് കട്ടിൽ വിതരണം, ഉല്ലാസയാത്ര, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, ബത്ത, വനിതാ സംഗമം, പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനം, മെൻസ്ട്രൽ കപ്പ് വിതരണം, ഹോമിയോ ഡിസ്‍പെൻസറിയിലേക്കും ആയുർവ്വേദ ആശുപത്രിയിലേക്കും മരുന്ന് വാങ്ങൽ, നവജാത ശിശു പരിചരണം, കോക്ലിയർ ഇംപ്ലാൻറ്റേഷൻ, പട്ടികവർഗ്ഗ കോളനികളിൽ ആയുർവ്വേദചികിത്സാ പദ്ധതി തുടങ്ങിയ ആരോഗ്യ-സാമൂഹ്യ സേവന പദ്ധതികളും പഞ്ചായത്ത് നടപ്പാക്കി.

ക്ഷയരോഗ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടതിന് പുറമെ സ്വരാജ് ട്രോഫി, വാതിൽപടി മാലിന്യ ശേഖരണം, ഹരിതകർമ്മ സേന സേവനം എന്നിവ നൂറ് ശതമാനം കൈവരിച്ചു. വിവിധ വാർഡുകളിൽ മിനി എം.സി.എഫ്, വിജ്ഞാന കേരളം – തൊഴിൽമേള, തൊഴിൽ സഭ എന്നീ നേട്ടങ്ങളും പഞ്ചായത്ത് കൈവരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രാധ പുലിക്കോട് അധ്യക്ഷയായ പരിപാടിയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ, കെ.വി ഉണ്ണികൃഷ്ണൻ, വിജയൻ തോട്ടുങ്ങൽ, സിബിൽ എഡ്വാർഡ്, വത്സല നളിനാക്ഷൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി രാജേന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി സി.കെ റസാഖ്, ഗ്രാമപഞ്ചായത്ത് സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് സി.ടി നളിനാക്ഷൻ, സി.ഡി.എസ് ചെയർപേഴ്സൺ രാധ മണിയൻ, തരിയോട് ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റുമാരായ എ.എസ് ജോർജ്ജ്, ലക്ഷ്മി രാധാകൃഷ്ണൻ, റീന സുനിൽ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ സേനാ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.