ആലപ്പുഴ: 14 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 19കാരൻ അറസ്റ്റിൽ. ആലപ്പുഴ വെൺമണിയിലാണ് സംഭവം. കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ അച്ചു താൻ പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ച് കുട്ടി താമസിക്കുന്ന വീട്ടിൽ ഒളിച്ചു കയറി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മാതാപിതാക്കളെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്.
ഇതിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെയാണ് തിരുവല്ല ഭാഗത്ത് വച്ച് പിടികൂടിയത്. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്റ്റ്രേറ്റ് കോടതി -1ൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







