“നവകേരളം പുതു വയനാട്” എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ (എം) വികസന സെമിനാർ സംഘടിപ്പിച്ചു. സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്ത സെമിനാറിൽ ജില്ലാ സെക്രട്ടറി കെ. റഫീക് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം സി. കെ ശശീന്ദ്രൻ അധ്യക്ഷതയും വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം രുഗ്മിണി സുബ്രഹ്മണ്യൻ നന്ദി പറഞ്ഞു. സി കെ ശ്രീജിത്ത് സെമിനാർ കോർഡിനേറ്റർ ആയിരുന്നു. ജില്ലയിലെ സി.പി.ഐ (എം) ന്റെ ജില്ലയിലെ പ്രധാന പ്രവർത്തകരും വ്യത്യസ്ഥ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി 11 ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സി.പി.ഐ (എം) കാഴ്ച്ചപാട് സെമിനാറിലൂടെ രൂപീകരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







