eSim ചതിച്ചാശാനേ! ഐഫോൺ സ്‌ക്രീനൊന്ന് പൊട്ടി, പിന്നെ സംഭവിച്ചത്

ചെറിയൊരു സംഭവം മതി നമ്മുടെ ഡിജിറ്റൽ ജീവിതം എങ്ങനെ താറുമാറാകും എന്ന് മനസിലാക്കാൻ. വിലകൂടിയ ഒരു ഐഫോൺ കൈയിൽ നിന്നൊന്ന് വീണു, അല്ലെങ്കിൽ സ്‌ക്രീനൊന്ന് പൊട്ടി എന്നിരിക്കട്ടെ, അപ്പോൾ എല്ലാം സ്തംഭിച്ച അവസ്ഥയിലായാൽ എന്ത് ചെയ്യും. ബെംഗളുരുവിലെ ഒരു യുവാവാണ് ഇത്തരത്തിലെ തന്‍റെ അനുഭവം പങ്കുവച്ചത്. യുവാവിന്റെ പിതാവിന്റെ ഐഫോൺ 13 പ്രോ മാക്‌സ് കൈയിൽ നിന്നും വഴുതി താഴെ വീണു. ഇതിൽ ഇസിമ്മാണ് പ്രവർത്തിച്ചിരുന്നത്. ഫോൺ താഴെവീണതോടെ മുഴുവൻ ലോകത്തിൽ നിന്നും ഒറ്റപ്പെട്ട അവസ്ഥയിലായത്രേ പിതാവ്. എക്‌സിലൂടെയാണ് യുവാവ് പിതാവിന്റെ അവസ്ഥ പങ്കുവച്ചത്. ഇതോടെ ഇസിം കാരണം ബുദ്ധിമുട്ടിയ പലരും തങ്ങളുടെ അനുഭവം പങ്കുവച്ചു. ജീവിതത്തിലുണ്ടായ ഒരു ഹൊറർ സ്റ്റോറി എന്നാണ് യുവാവ് ഇതിനെ വിശേഷിപ്പിച്ചത്.

അന്നൊരു ശനിയാഴ്ചയായിരുന്നു. വാരാന്ത്യത്തിൽ ഒരു പൊതു അവധി ദിവസമായിരുന്നു അന്ന്. എന്റെ അച്ഛന്റെ ഐഫോൺ 13 പ്രോ മാക്‌സ് കൈയിൽ നിന്നും വഴുതി താഴെ വീണ് ഡിസ്‌പ്ലേ മുഴുവൻ പൊട്ടിപോയി. പിതാവ് ഇസിം ഉപയോഗിക്കുന്നതിനാൽ ഡിവൈസ് സ്വിച്ച് ചെയ്യാൻ കഴിഞ്ഞിരുന്നില്ല… കോളുമില്ല, ഒടിപി കിട്ടില്ല, വാട്‌സ്ആപ്പുമില്ല.. ഒന്നുമില്ലാത്ത അവസ്ഥ..’ യുവാവ് എക്‌സിൽ കുറിച്ചു. സ്‌പെയർ ഫോണുകൾ വീട്ടിലുണ്ടായിരുന്നിട്ടും ഇസിമ്മാണെന്ന ഒരേയൊരു കാരണം മൂലം ആകെ വലഞ്ഞു. എന്നാൽ ഫോണിന്റെ സ്‌ക്രീൻ നന്നാക്കാം എന്ന് ചിന്തിച്ചപ്പോഴാണ് ലോക്കൽ ഷോപ്പുകളെല്ലാം വാരാന്ത്യമായതിനാൽ അടഞ്ഞുകിടക്കുകയാണെന്ന് ഓർത്തത്. മാത്രമല്ല സിം സർവീസ് നൽകുന്ന കമ്പനിയുടെ ഷോപ്പുകളും അടഞ്ഞുകിടക്കുന്നത് അവസ്ഥ കൂടുതൽ വഷളാക്കിയെന്ന് യുവാവ് പറയുന്നു.

ഇത്തരമൊരു സാഹചര്യം വിദേശത്തുവച്ചോ, ഒരു യാത്രക്കിടയിലോ, ഇസിം ഉപയോഗം പ്രാബല്യത്തിലില്ലാത്ത ഒരു രാജ്യത്തോ ആണ് സംഭവിക്കുന്നതെങ്കിൽ എന്ത് ചെയ്യുമെന്ന് യുവാവ് ചോദിക്കുന്നു. ഫോൺ നന്നായി പ്രവർത്തിക്കുമ്പോൾ ഇസിം ഉപയോഗവും നന്നായി പോകും. എന്നാൽ ഫോണൊന്ന് പണിമുടക്കിയാൽ ഇസിമ്മിന്റെ കാര്യം തീർന്നുവെന്നാണ് കുറിപ്പില്‍ യുവാവ് പറയുന്നത്.
എട്ടുലക്ഷത്തോളം പേരാണ് ഈ പോസ്റ്റ് കണ്ടത്, പിന്നാലെ നിരവധി കമന്‍റുകളുമെത്തി. ഒരാൾ വിദേശത്ത് വച്ച് ഉണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞപ്പോൾ മറ്റൊരാള്‍ ബാങ്ക് സർവീസുകളൊന്നും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയെ കുറിച്ചാണ് പരാതിപ്പെട്ടത്. എന്നാൽ മറ്റുചിലർ ഇസിമ്മിന്റെ ഉപയോഗങ്ങളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. സർവീസ് പ്രൊവൈഡർമാർ മികച്ച സേവനമാണ് നൽകുന്നതെങ്കിൽ അവരുടെ ആപ്പിൽ മറ്റൊരു ഫോണിൽ സൈൻ ഇൻ ചെയ്യാനുള്ള ഓപ്ഷനും നൽകും എന്നാണ് അതിലൊരു കമന്റ് . ബാറ്ററിയുടെ ചാർജ് തീർന്നാലും നിങ്ങളുടെ ഫോണിനെ ട്രാക്ക് ചെയ്യാൻ ഇസിം സഹായിക്കുമെന്ന് മറ്റൊരാളും പറയുന്നുണ്ട്.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.