മദ്യപാനം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. ചെറിയ തോതിലുള്ള മദ്യപാനം പോലും കരളിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ടല്ലേ. എന്നാല്‍ ഇപ്പോഴിതാ അമിതമായ മദ്യപാനം മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.
ന്യൂറോളജി ജേണല്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം അനുസരിച്ച് ആഴ്ചയില്‍ മൂന്നോ അതില്‍ കൂടുതലോ തവണ മദ്യപിക്കുന്നവരില്‍ തലച്ചോറിനുള്ളില്‍ രക്തസ്രാവം ഉണ്ടാവാനുള്ള സാധ്യത അധികമാക്കുമെന്ന് അവകാശപ്പെടുന്നു. ഇത്തരത്തില്‍ തലച്ചോറില്‍ രക്തസ്രാവം മൂലമുണ്ടാവുന്ന ഒന്നാണ് മസ്തിഷ്‌ക പക്ഷാഘാത
ചെറുപ്പത്തില്‍ തന്നെ അമിതമായി മദ്യപിക്കുന്നവരില്‍ ഉള്‍പ്പടെ ഇതിനുള്ള സാധ്യത അധികമാണ്. ഇവരുടെ ശരീരത്തില്‍ രക്തസ്രാവമുണ്ടാവാനുള്ള സാധ്യത 70 ശതമാനമാണെന്നും പഠനം വ്യക്തമാക്കുന്നു. രക്തസമ്മര്‍ദ്ദത്തിലെ കുതിപ്പും പ്ലേറ്റലെറ്റുകളുടെ എണ്ണത്തിലെ കുറവും അസുഖത്തില്‍ നിന്നുള്ള സുഖം പ്രാപിക്കലിനെ ബാധിച്ചേക്കാം.
ഇതിന് പുറമേ സെറിബ്രല്‍ സ്മോള്‍ വെസല്‍ ഡിസീസിന്റെ ലക്ഷണങ്ങള്‍ കാണിക്കാനുള്ള സാധ്യതകളും ഇക്കൂട്ടരില്‍ അധികമാണ്. ഇവ തലയിലെ ചെറിയ രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത് ഡിമന്‍ഷ്യയിലേക്കുള്‍പ്പടെ വ്യക്തികളെ തള്ളിവിട്ടേക്കാം.








