പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനും , വിജയ ശതമാനം വർദ്ധിപ്പിക്കുന്നതനും മികച്ച സഹകരണവും, പിന്തുണയും നല്കിയ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം മുഹമ്മദ് ബഷീനെ പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കൻഡറി പിടിഎ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ വച്ച് സംസ്ഥാന സ്കൂൾ കായിക മേളയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. പിടിഎ പ്രസിഡണ്ട് റ്റി എസ് സുധീഷ്, പ്രിൻസിപ്പാൾ പി ബിജു കുമാർ, ഹെഡ്മിസ്ട്രസ്സ് കെ സീമ , എസ് എം സി ചെയർമാൻ കെ ജെ സണ്ണി, എം പി ടി എ പ്രസിഡണ്ട് കമറുന്നീസ , സ്റ്റാഫ് പ്രതിധിനികളായ ദീപു ആൻ്റണി, ശ്രീജ റ്റി തുടങ്ങിയവർ സംസാരിച്ചു.

ടെൻഡർ ക്ഷണിച്ചു
മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.







