ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ച്, വിവിധ വില്ലേജുകളിൽ നിന്നും വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ എത്തിച്ച തേക്ക്, വീട്ടി തടികൾ, ബില്ലറ്റ്, വിറക് എന്നിവ നവംബർ 12ന് ഓൺലൈനായി വിൽപന നടത്തുന്നു. ഇ-ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com വെബ്‍സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ആവശ്യക്കാർക്ക് ഡിപ്പോയിൽ നിന്നും സൗജന്യമായി രജിസ്‌ട്രേഷൻ ചെയ്ത് നൽകും. ഇ-ലേലത്തിന് മുമ്പ് ഡിപ്പോയിലെത്തി തടി പരിശോധിക്കാം. ഫോൺ: 8547602856, 8547602858, 04936 221562

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






