ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.
വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മലയാള ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് ഹെഡ്മാസ്റ്റർ അശോകൻ എംസി പ്രഭാഷണം നിർവ്വഹിച്ചു.
സ്കൂൾ പിടിഎ പ്രസിഡന്റ് ബാബു എൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ
പ്രിൻസിപ്പൽ ഇൻചാർജ് ഷാജിത പി, രാജേന്ദ്രൻ എംകെ, അബ്ദുൽ സലിം വിപി കൃഷ്ണപ്രിയ എ എന്നിവർ സംസാരിച്ചു.
വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരയിനങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






