ഹെയർ കളർ ഉപയോഗിക്കുന്നവരേ സൂക്ഷിക്കുക; വൃക്കരോഗത്തിന് സാധ്യതയെന്ന് പഠനം

ഒരു നല്ല ഹെയര്‍ മേക്കോവര്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. മുടിക്ക് വരുത്തുന്ന മാറ്റങ്ങള്‍ നമ്മളെ പലരേയും പലപ്പോഴും ഒന്ന് റിഫ്രഷ് ചെയ്യും. അത്തരത്തില്‍ പലരും ഒരു മാറ്റത്തിനായി തിരഞ്ഞെടുക്കുന്ന ഒന്നാണ് ഹെയര്‍ കളറിംഗ്. അങ്ങനെ വിവിധ തരം ഹെയര്‍ കളറുകള്‍ പരീക്ഷിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില പാര്‍ശ്വഫലങ്ങള്‍ കൂടിയുണ്ട്. മിക്ക ഹെയര്‍ കളറിലും വൃക്കയെ വരെ ബാധിക്കുന്ന രാസവസ്തുക്കള്‍ ഉണ്ടെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്.
ഹെയര്‍ കളറും വൃക്കാരോഗ്യവും
പതിവായി ഹെയര്‍ ഡൈകള്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇത് വൃക്കാരോഗ്യത്തിന് ഹാനികരമാണെന്ന് മനസിലാക്കിക്കോളൂ. ഇന്റര്‍നാഷ്ണല്‍ ജേര്‍ണല്‍ ഓഫ് ട്രൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ഇന്ത്യയില്‍ ഒരു വ്യക്തി വര്‍ഷത്തില്‍ രണ്ട് മുതല്‍ മൂന്ന് തവണ വരെ ഹെയര്‍ കളര്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇത് ആശങ്കാജനകമാണെന്നും മുന്നറിയിപ്പ് നല്‍കുന്നു.
ഹെയര്‍ ഡൈകളിലും കളറിലും അടങ്ങിയിരിക്കുന്ന പാരാ-ഫെനൈലെനെഡിയാമൈന്‍
രക്തത്തില്‍ എത്തിയാല്‍ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ അവകാശപ്പെടുന്നു. ചര്‍മത്തിലെ അലര്‍ജി മുതല്‍ വൃക്കയുടെ തകരാറിന് വരെ ഇവ കാരണമായേക്കാം. പിപിഡി പോലുള്ള രാസവസ്തുക്കള്‍ രക്തത്തിലേക്ക് പ്രവേശിച്ചാല്‍ ഇവയ്ക്കുള്ളിലെ വിഷവസ്തുക്കള്‍ വൃക്ക ഫില്‍ട്ടര്‍ ചെയ്യാനാരംഭിക്കും.

തുടര്‍ച്ചയായി ഇത്തരത്തില്‍ ഹെയര്‍ കളറിംഗ് ചെയ്യുമ്പോള്‍ ഈ ഫില്‍ട്ടറിംഗ് പ്രക്രിയ വര്‍ദ്ധിക്കുകയും പതിയെ വൃക്കയുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കുകയും ചെയ്യും. ഇത് വൃക്കയുടെ തകരാറിന് വഴിവെക്കും. അതിനാല്‍ നിലവില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, വൃക്ക രോഗമുള്ളവര്‍ എന്നിവര്‍ ഹെയര്‍ കളറിംഗ് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.