സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. വയനാട് ജില്ല ഉൾപ്പെടുന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 11-ന് നടക്കും. ഡിസംബർ 13-നാണ് വോട്ടെണ്ണൽ.
തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 14-ന് പുറത്തിറക്കും. അന്നുമുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രിക നൽകാനുള്ള അവസാന തീയതി നവംബർ 21 ആണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
തിരഞ്ഞെടുപ്പ് തിയതികൾ ഒറ്റനോട്ടത്തിൽ:
വിജ്ഞാപനം: നവംബർ 14
പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: നവംബർ 21
ആദ്യഘട്ട വോട്ടെടുപ്പ് (7 ജില്ലകൾ): ഡിസംബർ 9
രണ്ടാംഘട്ട വോട്ടെടുപ്പ് (വയനാട് ഉൾപ്പെടെ 7 ജില്ലകൾ): ഡിസംബർ 11
വോട്ടെണ്ണൽ: ഡിസംബർ 13
ഘട്ടങ്ങൾ തിരിച്ചുള്ള വോട്ടെടുപ്പ്:
ഒന്നാം ഘട്ടം (ഡിസംബർ 9): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
രണ്ടാം ഘട്ടം (ഡിസംബർ 11): തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.








