ജില്ലാ ഹാൻഡ്‌ബോൾ ടീമിന്റെ ജൂനിയർ ബോയ്സ്, ഗേൾസ് വിഭാഗങ്ങളുടെ സെലക്ഷൻ നവംബർ 15ന് വൈകിട്ട് മൂന്നിന് പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. 2006 ജനുവരി 1ന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ പാസ്‌പോർട്ട് സൈസ് ഫോട്ടോയും ജനനതീയതി തെളിയിക്കുന്ന രേഖകളും സമർപ്പിക്കേണ്ടതാണ്. സെലക്ഷനിൽ തെരഞ്ഞെടുക്കുന്ന കുട്ടികൾ നവംബർ 21, 22, 23 തീയതികളിൽ കൊല്ലം ജില്ലയിൽ നടക്കാനിരിക്കുന്ന 50-മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കാനുള്ള അവസരം നേടും. ഫോൺ: 9496209688,8075134157

സംസ്‌ഥാന ഗണിതശാസ്ത്രമേളയിൽ മികച്ച നേട്ടവുമായി ജി.എച്ച്.എസ്.എസ്. മൂലങ്കാവ്
മൂലങ്കാവ് : പാലക്കാട് വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ എ ഗ്രേഡോട് കൂടി മൂന്നാം സ്ഥാനം നേടിയ മേബിൾ മേജോ , നമ്പർ ചാർട്ടിൽ എ ഗ്രേഡോട്







