മീഷോയുടെ പേരിൽ വ്യാജ ഓഫർ ലിങ്ക്; തുറക്കരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ മീഷോയുടെ പേരിൽ പുതിയ തട്ടിപ്പ് വ്യാപകമാകുന്നു. ഐഫോൺ പോലുള്ള വിലകൂടിയ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ ലിങ്കുകൾ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ഇതൊരു ഫിഷിംഗ് തട്ടിപ്പാണെന്നും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാൻ ഇടയാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ മറ്റുള്ളവർക്ക് പങ്കുവെക്കുകയോ ചെയ്യരുത്. ലിങ്കുകൾ തുറക്കുന്നത് ബാങ്കിംഗ് വിവരങ്ങൾ, കാർഡ് നമ്പറുകൾ, ഒടിപി എന്നിവ തട്ടിപ്പുകാർക്ക് ലഭിക്കാൻ കാരണമാകും. പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള ഓഫറുകൾ അവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലോ ആപ്പുകളിലോ മാത്രം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും പോലീസ് നിർദ്ദേശിക്കുന്നു.

ഇത്തരം ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ദേശീയ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ വിളിച്ച് അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി.

ദര്‍ഘാസ് ക്ഷണിച്ചു

മാനന്തവാടി ജില്ലാ ആശുപത്രിയിലെ നിലവിലുളള എ.സികളുടെ അറ്റകുറ്റപ്രവൃത്തികള്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് (കണ്‍സ്യൂമബിള്‍സ് ഉള്‍പ്പെടെ) അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 27 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍-04935

വിജ്ഞാന്‍വാടി കോ-ഓര്‍ഡിനേറ്റര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭൂതാനം, മേപ്പാടി വിജ്ഞാന്‍വാടികളില്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പട്ടികജാതി വികസന വകുപ്പിലോ, മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തകരായി

ആരോഗ്യ കേരളത്തില്‍ നിയമനം

ജില്ലയില്‍ ആരോഗ്യ കേരളത്തിലെ വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍, ഓഡിയോമെട്രിക് അസിസ്റ്റന്റ്, ഡെവലപ്പ്‌മെന്റല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, എസ്.ടി.എല്‍.എസ് തസ്തികകളിലേക്കാണ് നിയമനം. എം.ബി.ബി.എസ്, ടി.സി.എം.സി/ കേരള മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് മെഡിക്കല്‍

അത്യാധുനിക ഫോര്‍-കെ ത്രീഡി ലാപ്രോസ്‌കോപ്പിക് സംവിധാനം സജ്ജമാക്കി മെഡിക്കല്‍ കോളേജ്

അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കി വയനാട് മെഡിക്കല്‍ കോളേജില്‍ ഫോര്‍-കെത്രീഡി ലാപ്രോസ്‌കോപ്പിക് സര്‍ജറി സംവിധാനം പ്രവര്‍ത്തനസജ്ജമായി. നവകേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച ഏഴ് കോടിയില്‍ 1.11 കോടി രൂപ വിനിയോഗിച്ചാണ് മെഷീന്‍ ആശുപത്രിയിലെത്തിച്ചത്. നൂതന

മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം: ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.

ജില്ലയിലെ മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. അംഗത്വത്തിന് അപേക്ഷിക്കുന്നവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തൊഴില്‍ കാര്‍ഡ് (ആരോഗ്യ/ തദ്ദേശ/ ഫിഷറീസ്

ടെക്‌നോളജി ക്ലിനിക് ഫെബ്രുവരി 24 ന്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ഓഷ്യന്‍ ഹോട്ടലില്‍ ഫെബ്രുവരി 24 ന് ഏകദിന ടെക്‌നോളജി ക്ലിനിക്ക് സംഘടിപ്പിക്കുന്നു. ബ്യൂട്ടി ടെക്‌നിക്കില്‍, ഹെയര്‍ എക്സ്റ്റന്‍ഷന്‍, എക്സ്റ്റന്‍ഷന്‍ കെയര്‍ ടിപ്പുകള്‍, ട്രെന്‍ഡിങ് ഹെയര്‍ സ്‌റ്റൈലുകള്‍ സംബന്ധിച്ച് വിദഗ്ധര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.