ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരുമെന്നും
അവരെ വെറുതെ വിടില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്നലെ ഡല്‍ഹിയില്‍ നടന്ന ദാരുണമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവർക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. അവരുടെ കുടുംബങ്ങള്‍ക്ക് ശക്തിയും ആശ്വാസവും നല്‍കണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. സംഭവത്തിൽ രാജ്യത്തെ മുന്‍നിര അന്വേഷണ ഏജന്‍സികള്‍ വേഗത്തിലും സമഗ്രവുമായ അന്വേഷണം നടത്തുന്നുണ്ടെന്ന് പൗരന്മാര്‍ക്ക് ഞാൻ ഉറപ്പ് നൽകുന്നു. അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ ഉടന്‍ പുറത്തുവിടും. ഈ ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ല,’ രാജ്നാഥ് സിംഗ് പറഞ്ഞു

35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മാസാമാസം കയ്യിൽക്കിട്ടുക 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ
ആഴ്ച്ചകൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ







