കുട്ടികളിലും ടെൻഷൻ: തിരിച്ചറിയേണ്ട ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും

പൊതുവേ ടെൻഷൻ മുതിർന്നവരുടെ പ്രശ്നമായി മാത്രമാണ് നമ്മൾ കാണാറുള്ളത്. എന്നാൽ, വിദഗ്ധരുടെ അഭിപ്രായത്തിൽ കുട്ടികളിലും ടെൻഷനും ഉത്കണ്ഠയും വ്യാപകമായി കാണപ്പെടുന്നു. പലപ്പോഴും മാതാപിതാക്കളും അധ്യാപകരും അത് ശ്രദ്ധിക്കാതെ പോകുന്നത് കുട്ടിയുടെ വളർച്ചയെയും ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കാം.

ടെൻഷന്റെ ലക്ഷണങ്ങൾ കുട്ടികളിൽ
പഠിച്ചതിനുശേഷവും പരീക്ഷയിൽ തോൽക്കുമോ എന്ന ഭയം.

മാതാപിതാക്കൾ സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാതിരിക്കുമോ എന്ന ആശങ്ക.

ഏത് ഉടുപ്പ് ധരിക്കണം എന്ന കാര്യത്തിൽ ദീർഘനേരം ആശയക്കുഴപ്പം.

കൂട്ടുകാർ കളിയാക്കുമോ എന്ന പേടി.

ഉറക്കക്കുറവ്, ആവർത്തിച്ച് ഭയം തോന്നുന്ന സ്വപ്നങ്ങൾ.

രാവിലെ ഉണരുന്ന നേരത്ത് തന്നെ ടെൻഷൻ അനുഭവപ്പെടുക.

വയറുവേദന, തലവേദന പോലുള്ള ശരീരലക്ഷണങ്ങൾ.

പരീക്ഷാ ദിവസങ്ങളിൽ പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ.

സ്‌കൂൾ പരിപാടികളിൽ പങ്കെടുക്കാതെ ഒഴിഞ്ഞുമാറുക.

പഠനത്തിൽ പെട്ടെന്ന് പിന്നോട്ടാകുക, മുമ്പുണ്ടായിരുന്ന ഉത്സാഹം നഷ്ടപ്പെടുക.

പ്രധാന കാരണം
മാതാപിതാക്കളിൽ ടെൻഷൻ നിലനിൽക്കുന്നത്.

വീട്ടിലെ വഴക്കുകളും പ്രശ്നങ്ങളും.

സ്‌കൂളിലോ വീട്ടിലോ അമിത സമ്മർദ്ദം.

കൂട്ടുകാർ നിരന്തരം കളിയാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത്.

ആത്മവിശ്വാസക്കുറവ്.

പരിഹാര മാർഗങ്ങൾ
വിദഗ്ധർ പറയുന്നത്, കുട്ടികളുടെ സമ്മർദ്ദം കുറയ്ക്കുകയും, ഭയത്തിന്റെ കാരണങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നത് അത്യാവശ്യമാണെന്നാണ്.

മാതാപിതാക്കളുടെ പിന്തുണ കുട്ടികൾക്ക് ആത്മവിശ്വാസം നൽകും.

കുട്ടികളെ പുതിയ രീതിയിൽ ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കണം. (ഉദാ: ഇആഠ പോലുള്ള മനഃശാസ്ത്ര ചികിത്സ).

തോൽവി പഠനത്തിന്റെ ഭാഗമാണ് എന്ന് അവരെ മനസ്സിലാക്കാൻ സഹായിക്കണം.

പ്രായം കുറഞ്ഞപ്പോൾ തന്നെ ടെൻഷൻ നിയന്ത്രിക്കാൻ കഴിഞ്ഞാൽ, കുട്ടികൾ സന്തോഷത്തോടും ആത്മവിശ്വാസത്തോടും കൂടി വളരാൻ സാധിക്കും.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.