ഏകാരോഗ്യ പക്ഷാചരണം: ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ബോധവത്കരണം 18 മുതൽ

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഏകാരോഗ്യ പക്ഷാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാതല ഏകാരോഗ്യ കമ്മിറ്റി യോഗം ചേർന്നു. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ നവംബര്‍ 18 മുതൽ 24 വരെ ജില്ലയിൽ ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനമായി. മനുഷ്യരിലും മൃഗങ്ങര്‍, മത്സ്യങ്ങൾ, കാര്‍ഷിക വിളകൾ എന്നിവയിലും ആന്റിബയോട്ടിക് മരുന്നുകൾ അനാവശ്യമായി ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന മരണങ്ങൾ തടയുകയും ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് പരമാവധി കുറയ്ക്കുകയാണ് ബോധവത്കരണ പ്രവർത്തനങ്ങളുടെ ലക്ഷ്യം. നിലവിൽ നവംബർ മൂന്ന് മുതൽ 15 വരെ ഏകാരോഗ്യ പക്ഷാചരണ പ്രവർത്തനങ്ങൾ ജില്ലയിൽ നടന്നുവരികയാണ്.

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിലൂടെ രോഗാണുക്കൾ ശക്തരാവുകയും നിലവിലുള്ള ചികിത്സ അവയ്ക്കെതിരെ ഫലവത്താകാതിരിക്കുകയും ചെയ്യുന്നു. ബാക്ടീരിയകൾ ആന്റിബയോട്ടിക്ക് മരുന്നുകളെ ചെറുത്തു തോൽപ്പിക്കുകയും അത് കാരണമായി ചികിത്സയുടെ ദൈർഘ്യം കൂടുകയും ചികിത്സാ ചെലവ് ഉയരുകയും ചിലപ്പോൾ രോഗിയുടെ മരണത്തിന് കാരണമാവുന്നു. അതുകൊണ്ടുതന്നെ ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് കുറക്കാൻ കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, വനം, ഭക്ഷ്യസുരക്ഷ, ആരോഗ്യ വകുപ്പുകളുടെയും ഐ.എം.എ, ഐ.ഡി.എ, ഐ.എ.പി ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സംയുക്ത പ്രവർത്തനം ഉറപ്പ് വരുത്താനാണ് പദ്ധതി. യോജിച്ച പ്രവർത്തനങ്ങളിലൂടെ ആന്റി മൈക്രോബിയൽ റസിസ്റ്റൻസിനെതിരെ പൊതുജനങ്ങൾക്കിടയിൽ ശക്തമായ ബോധവത്കരണം നടത്തും.

വാരാചരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നവംബർ 18ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ ജില്ലാ കളക്ടർ നിർവഹിക്കും. ബോധവത്കരണ ക്ലാസുകൾ, വിദ്യാർഥികൾക്കുള്ള മത്സരങ്ങൾ, വിവിധ വകുപ്പുകളെയും സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തിയുള്ള ജില്ലാതല ശിൽപ്പശാല എന്നിവ സംഘടിപ്പിക്കും. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ഏകാരോഗ്യ കമ്മിറ്റി യോഗത്തിൽ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ആര്യ വിജയകുമാർ, ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ. പി.കെ സുഷമ, മാനന്തവാടി മെഡിക്കൽ കോളേജ് എ.എം.ആര്‍ നോഡൽ ഓഫീസർ ഡോ. സൂര്യ കല എന്നിവർ ഏകാരോഗ്യ പക്ഷാചരണ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ജില്ലാ സർവയലൻസ് ഓഫീസർ അവതരിപ്പിച്ചു. യോഗത്തിൽ കൃഷി, മൃഗസംരക്ഷണ, വനം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ്, പോലീസ്, സാമൂഹ്യനീതി, കുടുംബശ്രീ മിഷൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തൊഴിൽ, ജില്ലാ ഡ്രഗ്സ് കൺട്രോൾ എന്നീ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു.

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

ഗതാഗത നിയന്ത്രണം

വൈത്തിരി – തരുവണ റോഡിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ തിങ്കൾ, ചൊവ്വ (ഡിസംബർ 29, 30) ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

കൺസ്യൂമർഫെഡ് സബ്‍സിഡി വിപണികൾ ജനുവരി 1 വരെ പ്രവർത്തിക്കും

കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ആരംഭിച്ച ക്രിസ്മസ് – പുതുവത്സര വിപണികൾ 2026 ജനുവരി 1 വരെ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്‍സിഡിയോടെ വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.