ഡിറ്റ്‌വ ചുഴലിക്കാറ്റ് തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് തീരങ്ങൾ തൊട്ടു. ഈ പ്രദേശങ്ങളിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ഈ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പെയ്തു. രാജ്യത്തിന്റെ കിഴക്കൻ തീരത്ത് ഡിസംബർ 1വരെ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. തമിഴ്‌നാട്ടിൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, റാണിപ്പേട്ട് ജില്ലകളിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയുണ്ടാകും

ഇനിയങ്ങോട്ട് സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല; ഇന്ന് വിലയില്‍ വര്‍ധനവ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ രണ്ട് തവണയാണ് വില കുറഞ്ഞത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ആദ്യ ദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ കൂടിയിരുന്നു. പിന്നീട് ക്രൂഡ് ഓയിലിന്റെ വില വന്‍തോതില്‍ ഉയര്‍ന്നതും







