മൂലങ്കാവ് ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ ഷാജി സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. നാല് മാസമായി നടന്നുവരുന്ന ടൂർണമെന്റിൽ അറുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്ട്രൈക്കേഴ്സ് എഫ്സിയാണ് ടൂർണമെന്റിലെ വിജയികൾ. വിദ്യാർഥികളുടെ ഊർജ്ജം ഗുണപരമായ മാർഗത്തിൽ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് എൻ.എസ്.എസ് ടൂർണമെന്റ് സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ടി.കെ പ്രഷിഭ അധ്യക്ഷയായ പരിപാടിയിൽ എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ കെ.എസ് ശ്യാൽ, വിമുക്തി മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ എൻ.സി സജിത്ത്കുമാർ, സ്കൂൾ പ്രധാനാധ്യാപകൻ എം.സി.അശോകൻ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
അന്താരാഷ്ട്ര വളണ്ടിയർ ദിനചാരണത്തിന്റെ ഭാഗമായി കാക്കവയൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയര്‍മാര്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാര്‍പ്പിടമില്ലാത്തവര്‍ക്ക് സ്നേഹഭവനമൊരുക്കാൻ പണം സമാഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫുഡ് ഫെസ്റ്റ്. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മിഷൻ മാനേജറുമായ







