മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട

മുത്തങ്ങ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ വാഹന പരിശോധനയിൽ KL 73 A 8540 എന്ന നമ്പർ കാറിൽ 11132500 (ഒരു കോടി പതിനൊന്നു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ ) രേഖകളില്ലാതെ നിയമവിരുദ്ധമായി കൈവശം വെച്ച്, കടത്തികൊണ്ട് വന്നത് കണ്ടെത്തി. സുൽത്താൻബത്തേരി താലൂക്കിൽ നൂൽപ്പുഴ വില്ലേജിൽ നായ്ക്കട്ടി പോസ്റ്റിൽ ചിത്രാലക്കര വീട്ടിൽ കുഞ്ഞുമുഹമ്മദ് മകൻ സി.കെ. മുനീർ (38) എന്നയാളെ തുടർ നടപടികൾക്കായി എക്സൈസ് വകുപ്പ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്ന് കൈമാറി. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ഇ.അനൂപ്, വി.രഘു,സിവിൽ എക്സൈസ് ഓഫീസർ പി.വി.വിപിൻ കുമാർ മുതലായവർ പങ്കെടുത്തു.മേൽ പരിശോധനക്ക് വയനാട് എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ എ ജെ ഷാജി സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുനിൽ കൽപ്പറ്റ റെയിഞ്ച് ഇൻസ്പെക്ടർ ജി ജിഷ്ണു എന്നിവർ നേതൃത്വം നൽകി.

കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ തിരഞ്ഞെടുപ്പ് ഏറ്റവും സുഗമമായി നടക്കുന്നതിലേക്ക് യാതൊരുവിധ അനധികൃത വസ്തുക്കളും സംസ്ഥാനത്തേക്ക് കടന്നു വരുന്നത് തടയുന്നതിന് കർശന പരിശോധന തുടരുമെന്ന് വയനാട് ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.

കോട്ടത്തറയില്‍ ഒരുങ്ങുന്ന രാജ്യത്തെ ആദ്യ വളര്‍ത്തുമൃഗ ദുരിതാശ്വാസ കേന്ദ്രത്തിന്റെ ഡി.പി.ആര്‍ പ്രകാശനം ചെയ്തു.

കോട്ടത്തറ: രാജ്യത്തെ ആദ്യ വളര്‍ത്തുമൃഗ താത്കാലിക ദുരിതാശ്വാസ കേന്ദ്രം (ഷെല്‍ട്ടര്‍ ഹോം) ജില്ലയില്‍ ഒരുങ്ങുന്നു. കോട്ടത്തറയില്‍ നിര്‍മിക്കുന്ന ഷെല്‍ട്ടര്‍ ഹോമിന്റെ ഡി.പി.ആര്‍റവന്യൂ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പട്ടികജാതി –

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: 13205 പേരുടെ ഹിയറിങ് പൂര്‍ത്തിയായി

കൽപ്പറ്റ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 13205 പേരുടെ ഹിയറിങ് പൂര്‍ത്തിയായതായി/ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീയുടെ

ഗതാഗത നിരോധനം

കല്ലൂര്‍- നമ്പിക്കൊല്ലി റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 21 നാളെ മുതല്‍ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐയില്‍ പേപ്പര്‍ ഫയല്‍, കവര്‍ ആന്‍ഡ് ബാഗ് (ജ്വല്ലറി ബാഗ്, ടെക്‌സ്‌റ്റൈല്‍ ബാഗ്, മൊബൈല്‍ ഷോപ് ബാഗ്, ബോട്ടിക്ക് ബാഗ്, ഡബിള്‍ പാസ്റ്റിങ് ബാഗ്, കേക്ക് ബാഗ്) നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം

പി.എസ്.സി അഭിമുഖം

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ – ഗണിതം ( മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 599/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 21 നാളെ മുതല്‍ 23 വരെ വയനാട് ജില്ലാ പി.എസ്.സി

ഓവര്‍സീയര്‍ നിയമനം

പൊഴുതന ഗ്രാമപഞ്ചായത്ത് ഓഫീസില്‍ താത്ക്കാലിക ഓവര്‍സീയര്‍ നിയമനം നടത്തുന്നു. സിവില്‍ എന്‍ജിനീയറിങ് ഡിഗ്രി/ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജനുവരി 27 രാവിലെ 11 ന് പൊഴുതന ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.