മുട്ടിൽ:
സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി മുട്ടിൽ ഡബ്ലിയു.എം.ഒ ഹൈസ്കൂളിലെ വിമുക്തി സ്പോർട്സ് ടീം രൂപീകരണവും, ജേഴ്സി അനാച്ഛാദനവും സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീജ.പി അധ്യക്ഷത വഹിച്ചു. കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജിഷ്ണു.ജി ഉദ്ഘാടനം നിർവ്വഹിക്കുകയും, സ്കൂളിൽ രൂപീകരിച്ച വോളിബോൾ ടീമിനുള്ള ജഴ്സിയും സ്പോർട്സ് കിറ്റും വിതരണം ചെയ്തു.
പി.ടി.എ പ്രസിഡൻ്റ് അഷ്റഫ് കൊട്ടാരം സീനിയർ അസിസ്റ്റൻറ് അഷ്കർഅലി.ടി ശ്രീ.മിഥുൻ മനോജ്,മുഹമ്മദ് ആഷിഫ്.വി.എ പ്രിവൻ്റീവ് ഓഫീസർ പി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ വജീഷ് വി.പി, ശ്രീ ജിത്ത് ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രസന്ന ടി.ജി തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു. സീനിയർ അസിസ്റ്റൻ്റ് ജൗഹർ പി.എം നന്ദി രേഖപ്പെടുത്തി.








