തളിർ വായനശാല പ്രവർത്തനം ആരംഭിച്ചു

നോർത്ത് വയനാട് വന വികസന ഏജൻസിയുടെ ആഭിമുഖ്യത്തിൽ കുഞ്ഞോം വന സംരക്ഷണ സമിതിയിൽ തളിർ വായനശാല പ്രവർത്തനം ആരംഭിച്ചു. നോർത്ത് വയനാട് ഡിവിഷനിലെ രണ്ടാമത്തെ വായനശാലയാണ് ആരംഭിച്ചത്. ഗ്രാമീണ മേഖലയിലും, ആദിവാസി വിഭാഗങ്ങൾക്കിടയിലും വായനാശീലം വർധിപ്പിക്കുക , സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്ന ലക്ഷ്യത്തോടുകൂടി നോർത്ത് വയനാട് എഫ്.ഡി.എയും കുഞ്ഞോം എ.വി.എസ് എസും സംയുക്തമായാണ് വായനശാല പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. വായനശാലയ്ക്ക് ആവശ്യമായിട്ടുള്ള അഞ്ഞൂറ് പുസ്തകങ്ങൾ എറണാകുളം ആസ്ഥാനമായിട്ടുള്ള ‘പഞ്ചമി പുസ്തകശാല’ ആണ് സൗജന്യമായി നൽകിയത്. വായനശാലയുടെ ഉദ്ഘാടനം തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രമോദ് എസ്.എം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് പ്രീതാരാമൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ നോർത്ത് വയനാട് ഡി.എഫ്.ഒ സന്തോഷ് കുമാർ IFS മുഖ്യ പ്രഭാഷണം നടത്തി. പഞ്ചമി പുസ്തകശാലയ്ക്ക് വേണ്ടി യേശുദാസ് വരാപ്പുഴ , ലൈബ്രറിയുടെ പ്രവർത്തനം ഗ്രാമീണ മേഖലയിൽ പഞ്ചമി പുസ്തകശാല നടത്തി വരുന്ന പ്രവർത്തനത്തെ പറ്റി വിശദീകരിച്ചു. പ്രദേശവാസികളുടെ സഹായത്താൽ പുസ്തക സമാഹരണം നടത്തി കൂടുതൽ പുസ്തകങ്ങൾ വായനാലയ്ക്ക് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും എന്ന് ഡി.എഫ് ഒ. അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ നോർത്ത് വയനാട് എഫ്.ഡി.എ യുടെ കീഴിൽ തളിർ വായനശാല എന്ന പേരിൽ അഞ്ചോളം വായനശാലകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നിലവിൽ നടന്നു വരുന്നത്. പ്രസ്തുത പരിപാടിയിയിൽ നോർത്ത് വയനാട് എഫ്.ഡി. എ കോർഡിനേറ്റർ കെ.വി. ആനന്ദൻ സ്വാഗതം ആശംസിച്ചു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് മെമ്പർമാർ , കുഞ്ഞോം ഹയർ സെക്കൻഡറി സ്കൂൾ പി. ടി. എ പ്രസിഡൻ്റ്, കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫ് എന്നിവർ ആശംസകൾ അറിയിച്ച പരിപാടിയിൽ ശ്രീ.ഡി. ഹരിലാൽ, പേര്യ റേഞ്ച് ഓഫീസർ നന്ദി അറിയിച്ചു. കുഞ്ഞോം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ വർഗീസ് , കെ ടി മനോജ്, എസ്. എഫ് ഒ., കുഞ്ഞോം എ.വി.എസ് എസ് സെക്രട്ടറി വിവേക് പദ്മനാഭൻ , കുഞ്ഞോം വന സംരക്ഷണ സമിതി പ്രസിഡൻ്റ് അച്ചപ്പൻ , കുഞ്ഞോം തളിർവായനശാല പ്രസിഡൻ്റ് ബാലകൃഷ്ണൻ കാട്ടി മൂല എന്നിവർ പരിപാടിക്കാവശ്യമായ നേതൃത്വം നൽകി.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.