മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കാത്തവര്‍, അപ്പീല്‍ അപേക്ഷകരായ 48 ഗുണഭോക്താക്കള്‍ക്ക് സാമാര്‍ട്ട് കാര്‍ഡ് നല്‍കാന്‍ വിവര ശേഖരണവും കറക്ഷന്‍ ഫോറം വിതരണവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21 ന് കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടക്കുന്ന അദാലത്തില്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി, നിലവിലെ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ പ്രസ്തുത കുടുംബവുമായി ബന്ധം സ്ഥാപിക്കുന്ന രേഖകള്‍, വൈകല്യ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, മാരക അസുഖങ്ങളുള്ളവര്‍ ബന്ധപ്പെട്ട രേഖ, കുടുംബാംഗങ്ങളുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കുടുംബത്തിലെ ഒരു വ്യക്തി മുഴുവന്‍ കുടുംബാംഗങ്ങളുടെയും വിവരങ്ങളുമായി അദാലത്തില്‍ പങ്കെടുക്കണം. ഫോണ്‍ – 04936 202251

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







