നാടിനെ ലഹരിക്ക് പണയം വെക്കരുത്; ബാർ സമയം കൂട്ടുന്നതിനെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: കേരളത്തിൽ ബാറുകളുടെയും മദ്യശാലകളുടെയും പ്രവർത്തന സമയം വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം കേരളത്തിന്റെ സാമൂഹിക സുരക്ഷിതത്വത്തെയും കുടുംബഭദ്രതയെയും ഗുരുതരമായി ബാധിക്കുമെന്ന് കെ.സി.വൈ.എം. മാനന്തവാടി രൂപത സമിതി ചൂണ്ടിക്കാട്ടി. വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്ന ഇത്തരം നടപടികൾ സാംസ്കാരിക കേരളത്തിന് വലിയ തിരിച്ചടിയാണെന്ന് രൂപത പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ കുറ്റപ്പെടുത്തി.

വിനോദസഞ്ചാര വികസനത്തിന്റെ പേരുപറഞ്ഞാണ് സർക്കാർ മദ്യശാലകൾ കൂടുതൽ സമയം തുറന്നിടാൻ ശ്രമിക്കുന്നത്. എന്നാൽ വിനോദസഞ്ചാരിയായാലും സാധാരണക്കാരനായാലും മദ്യം നശിപ്പിക്കുന്നത് ഒരു മനുഷ്യജീവിതത്തെയാണ്. സാമ്പത്തിക ലാഭത്തേക്കാൾ വില കൽപ്പിക്കേണ്ടത് മനുഷ്യജീവനാണെന്ന് സർക്കാർ തിരിച്ചറിയണം. കാശുള്ളവനും ഇല്ലാത്തവനും ലഹരി ഒരുപോലെ ദോഷകരമാണ്. ടൂറിസത്തിന്റെ മറവിൽ മദ്യലോബികളെ സഹായിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി.

യുവതലമുറയെ മദ്യത്തിൽ തളച്ചിട്ട് സുഖമായി ഭരിക്കാമെന്നത് സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ച് മദ്യലോബികളിൽ നിന്ന് ആനുകൂല്യം പറ്റാനാണോ ഇത്തരമൊരു ജനദ്രോഹ നടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാത്രി വൈകിയും ബാറുകൾ തുറന്നിടുന്നത് കുടുംബങ്ങളിലെ സമാധാനം തകർക്കാനും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കാനും ഇടയാക്കും. കൂടാതെ, രാത്രികാലങ്ങളിൽ റോഡപകടങ്ങൾ വർദ്ധിക്കാനും ലഹരി മാഫിയകൾക്ക് കൂടുതൽ സൗകര്യമൊരുക്കാനും മാത്രമേ ഈ തീരുമാനം ഉപകരിക്കൂ.

ലഹരിവിമുക്ത കേരളത്തിനായി വാദിക്കുകയും കോടികൾ ചിലവഴിച്ച് ബോധവൽക്കരണ പരിപാടികൾ നടത്തുകയും ചെയ്യുന്ന സർക്കാർ തന്നെ മദ്യലഭ്യത സുഗമമാക്കുന്നത് അങ്ങേയറ്റത്തെ ഇരട്ടത്താപ്പാണ്. ലക്ഷ്യബോധമുള്ള യുവജനതയെ ലഹരിക്ക് അടിമകളാക്കി രാഷ്ട്രീയ ലാഭം കൊയ്യാമെന്ന് കരുതരുത്. സമുദായത്തിന്റെ അടിസ്ഥാനമായ കുടുംബങ്ങൾ തകർന്നാൽ അത് സമൂഹത്തിന്റെ മൊത്തത്തിലുള്ള തകർച്ചയ്ക്ക് വഴിവെക്കും.

യുവജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള തൊഴിൽ-വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് പകരം സമൂഹത്തെ ലഹരിയിൽ മുക്കിക്കൊല്ലാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്തിരിയണമെന്ന് രൂപതാ ഭാരവാഹികൾ ആവശ്യപ്പെട്ടു.രൂപത വൈസ് പ്രസിഡന്റ് വിന്ധ്യ പടിഞ്ഞാറേൽ ജനറൽ സെക്രട്ടറി റോബിൻ ബിജു വടക്കേക്കര, സെക്രട്ടറിമാരായ ദിവ്യ പാട്ടശ്ശേരിയിൽ, ക്രിസ്റ്റി കെ കുര്യൻ,ട്രഷറർ നവീൻ ജോസ്,കോർഡിനേറ്റർ ബ്രിട്ടോ വാഴയിൽ, ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ,ആനിമേറ്റർ സി.റോസ് ടോം
തുടങ്ങിയവർ സംസാരിച്ചു..

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.