ദുരന്തബാധിതർക്കായി നിർമ്മിച്ച മാതൃക ടൗൺഷിപ്പിന്റെ ഉദ്ഘാടനവേദി വൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷിയായത്. ഒറ്റ രാത്രിയിൽ എല്ലാം നഷ്ടമായപ്പോൾ പകച്ചുനിന്ന നാളുകളിൽ കൂടെ നിന്ന് ധൈര്യം പകർന്ന റവന്യു മന്ത്രി കെ രാജൻ അരികിൽ എത്തിയതും സന്തോഷാശ്രുക്കളുമായി അവർ ഓടിയെത്തി. കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും നന്ദിയും സ്നേഹവും അതിജീവിതർ പ്രകടിപ്പിച്ചു. മന്ത്രിക്കൊപ്പം കണ്ടു നിന്നവരും കണ്ണുകൾ തുടച്ചു.സർക്കാരിനൊപ്പം പുതുജീവിതത്തിലേക്ക് കടക്കുകയാണ് പാറക്കള വീട്ടിൽ ശോഭന.
ഒന്നാം സോണിൽ 92 മത് നമ്പർ വീടിന്റെ പട്ടയം ഏറ്റു വാങ്ങുമ്പോൾ ഒരിക്കൽ നഷ്ടപ്പെട്ടുവെന്ന് കരുതിയ സുരക്ഷയും സ്ഥിരതയും വീണ്ടും കൈവന്നതിന്റെ സന്തോഷത്തിലാണ് ശോഭനയും കുടുംബവും. റവന്യു മന്ത്രി ചേർത്ത് പിടിച്ച് ധൈര്യം പകരുമ്പോൾ അവരുടെ അടക്കിപ്പിടിച്ച നൊമ്പരങ്ങൾ കണ്ണുനീരായി ഒഴുകി.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







