മാനന്തവാടി : പെരുവക റോഡിൽ മാലിന്യം തള്ളുന്നത് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ നഗരസഭ അധികാരികൾ തയ്യാറാവണമെന്ന് യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് കണിയാരം ആവശ്യപ്പെട്ടു. റോഡരികിൽ മാലിന്യം കൂമ്പാരമായതിനാൽ അതുവഴി പോകുന്ന വിദ്യാർത്ഥികളും, നാട്ടുകാരും വളരെ ബുദ്ധിമുട്ടിലാണ് . ഭക്ഷണ അവശിഷ്ടങ്ങൾ തിന്നാൻ വരുന്ന തെരുവുനായകൾ അപകടകരമാകുന്നതായും പരാതിയുണ്ട് . അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ബി.ജെ.പി പെരുവക ബൂത്ത് പ്രസിഡണ്ട് ശശി പെരുവക. രാജീവൻ. ദേവദാസ്. ദാസൻ. എന്നിവർ.ആവശ്യപ്പെട്ടു.

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍
കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍







