കല്‍പ്പറ്റ ഗവ കോളേജില്‍ നിന്നും മാര്‍ച്ച് 31 നകം വിവിധ കോഴ്‌സുകളില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവര്‍ കോളേജ് ഓഫീസില്‍ നിന്നും ഏപ്രില്‍ 30 നകം തുക വാങ്ങണമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2.30 നുമിടയില്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് എത്തണം. നിശ്ചിത തിയതിക്ക് ശേഷം കൈപ്പറ്റാത്ത തുക സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ കൂട്ടുമെന്നും അറിയിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







