ജനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ പണം കണ്ടെത്തി ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്ക് സർക്കാർ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാന ചടങ്ങിൽ പങ്കെടുത്ത സ്ഥലം എംഎൽഎയോട് മുഖ്യമന്ത്രിയുടെയും മറ്റും മന്ത്രിമാരുടെയും സാന്നിധ്യത്തിൽ സിപിഎം പ്രവർത്തകർ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റ് സജി മണ്ഡലത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.
ടി.സിദീഖ് എം.എൽ.എ ചൂരൽ മല- മുണ്ടക്കൈ ദുരന്തബാധിതരെ ചേർത്തുനിർത്തിയതിന്റെയും കരുതലിന്റെയും അംഗീകാരമാണ് സി.പി. എമ്മിനെ അസ്വസ്ഥമാ ക്കുന്നതെന്നും സജി മണ്ഡലത്തിൽ പറഞ്ഞു.

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർപ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി
സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ







