എംഎല്‍എയെ ബോധപൂര്‍വ്വം അപമാനിക്കാന്‍ സി.പി.എം ശ്രമം: മുസ്ലീം ലീഗ്

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിസംഗരായപ്പോള്‍ ദുരിതബാധിതര്‍ക്കൊപ്പം രാപ്പകല്‍ കൂടെ നില്‍ക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്ത അഡ്വ. ടി സിദ്ദീഖ് എം.എല്‍.എയെ ബോധപൂര്‍വ്വം അപമാനിക്കാനുള്ള ശ്രമങ്ങളാണ് സി.പി.എം നടത്തുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് ഉദ്ഘാടന വേദിയില്‍ ഉണ്ടായ സംഭവം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. ടൗണ്‍ഷിപ്പ് ഏതെങ്കിലും ഒരുപാര്‍ട്ടിയുടേതല്ല. അങ്ങനെ വരുത്തിതീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് സി.പി.എം നടത്തുന്നത്. എം.എല്‍.എയുടെ പേര് പറയുമ്പോഴെല്ലാം കൂക്കിവിളിക്കാന്‍ ആളെ ഏല്‍പ്പിച്ചവര്‍ സ്വയം അപഹാസ്യരാവുകയാണ് ചെയ്തത്.
സ്ഥലം എം.എല്‍.എയായ അഡ്വ. ടി. സിദ്ദീഖ് പ്രൊജക്ട് സൈറ്റ് സന്ദര്‍ശിച്ചതിനെ നേരത്തേ സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയടക്കം വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എല്‍.എ പണം നല്കിയില്ലെന്ന തരത്തില്‍ വ്യാജ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഉരുള്‍ദുരന്തത്തിലെ അതിജീവിതര്‍ക്ക് ജനങ്ങളില്‍ നിന്ന് സമാഹരിച്ച പണം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കുന്ന ടൗണ്‍ഷിപ്പിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ സി.പി.എം, ഡി.വൈ.എഫ്.ഐ, എല്‍.ഡി.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ പേരില്‍ ബാനറുകള്‍ നാട്ടിയതും ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ഒരു പൊതുപരിപാടിക്ക് ആശംസകളര്‍പ്പിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പതിവാണെങ്കിലും അതൊന്നുമില്ലാതെയാണ് സി.പി.എം ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
പൂര്‍ണമായും താമസയോഗ്യമാവുക പോലും ചെയ്യാത്ത ടൗണ്‍ഷിപ്പിലെ വീടുകളില്‍ അടിയന്തിരമായി താമസസൗകര്യം ചെയ്യാനുള്ള കാര്യങ്ങളാണ് നടക്കേണ്ടതെന്നും മറ്റെല്ലാം പൊതുജനം കാണുന്നുണ്ടെന്നും ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

ചൂട് അതിരൂഷം, കുപ്പിവെള്ളവും ഐസും സൂക്ഷിക്കണം…; സംസ്ഥാന വ്യാപകമായി പരിശോധന; 510 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും

ഇനി ചായ കുടിക്കാൻ മലയാളികള്‍ പാടുപെടും; ഒറ്റയടിക്ക് കൂടുന്നത് ആറ് രൂപ, തീരുമാനം ഉടൻ

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും. ഈ മാസം 29ന് ചേരുന്ന ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക.വിലവർദ്ധനയില്‍ തീരുമാനം വൈകിക്കുന്നതില്‍ ബോർഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.