വടക്കനാട്: വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവ് (40) ആണ് മരിച്ചത്. കാട്ടാന പറമ്പിൽ ഇറങ്ങിയതറിഞ്ഞ് തുരത്താനായി രാത്രി പത്ത് മണിയോടെ രജീവ് പുറത്തേക്ക് പോയിരുന്നു. പിന്നീട് രാത്രി 12 മണിയായിട്ടും കാണാത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനാൽ സഹോ ദരങ്ങളും അയൽ വാസികളും തെരഞ്ഞ് ചെന്നപ്പോഴാണ് പറമ്പിൽ കിടക്കുന്ന നിലയിൽ കണ്ടത്. ഉടനെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുരജീവിനെ കണ്ടെത്തിയ സ്ഥലത്ത് കാട്ടാന യുടെ കാൽ പാടുകൾ ഉണ്ടെന്നും, ഈ ഭാഗത്ത് നിന്ന് കാട്ടാനയുടെ ചിഹ്നം വിളി കേട്ടതായും നാട്ടുകാർ പറഞ്ഞു. ഈ പ്രദേശത്ത് മുൻപും നിരവധി തവണ കാട്ടാന ശല്യം ഉണ്ടായിരുന്നതാണ്. എന്നാൽ പ്രാഥമിക പരിശോധനയിൽ ശരീരത്തിലൊന്നും പ്രത്യക്ഷ പരിക്കുകൾ കാണാ ത്തതിനാൽ പോസ്റ്റുമോർട്ടത്തിൽ മാത്രമേ യഥാർത്ഥ മരണകാരണം അറിയുകയുള്ളൂ.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







