പൊൻകുഴി: 2026 നിയമസഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് പരിശോധന
‘ഓപ്പറേഷൻ ഹോട്ട്സ്പോട്ട് 2.0’ന്റെ ഭാഗമായി ഇന്ന് രാവിലെ സംസ്ഥാന അതിർത്തിയായ പൊൻകുഴി ഭാഗത്ത് വെച്ച് വയനാട് എക്സൈസ് ഇന്റ ലിജൻസും, വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്‌ക്വാഡും നടത്തിയ സംയുക്ത വാഹന പരി ശോധനയിൽ ഹൈദരാബാദിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായി രുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ 312.513 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് താമ രശ്ശേരി കടവൂർ തച്ചമ്പൊയിൽ പുത്തൻവീട്ടിൽ മുഹമ്മദ് ജുസൈം (22) എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാൾ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ലഹരി എത്തിക്കുന്ന പ്രധാന കണ്ണിയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിനു 10 ലക്ഷം രൂപ വില വരും.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40







