നിങ്ങളില്‍ പലര്‍ക്കും നഖം കടിക്കുന്ന സ്വഭാവം ഉണ്ടല്ലേ?. എന്തിനാണ് നഖം കടിക്കുന്നത്, അതൊരു മോശം ശീലമല്ലേ എന്ന് ചോദിച്ച് ആരെങ്കിലുമൊക്കെ നിങ്ങളെ തടയാന്‍ നോക്കിയിട്ടുമുണ്ടാവാം. ശരിക്കും നഖം കടി ഒരു മോശം ശീലമാണോ? എന്തിനാണ് നഖം കടിക്കുന്നത്? ഇത് എന്തെങ്കിലും അസുഖമാണോ?. നഖംകടിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളിതാ…
What could be the reason behind biting your nails
നഖം കടിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ശരീരത്തെ കേന്ദ്രീകരിച്ചുള്ള ഒരുതരം ആവര്‍ത്തിച്ചുളള പെരുമാറ്റമാണിത്. ‘ഒനിക്കോഫാഗിയ’ എന്ന പേരിലാണ് വൈദ്യശാസ്ത്രം ഈ ശീലത്തെ വിളിക്കുന്നത്.കുട്ടിക്കാലത്ത് ആരംഭിക്കുകയും പ്രായമായാലും തുടരുകയും ചെയ്യുന്ന ശീലമാണിത്.സമ്മര്‍ദ്ദം, ഉത്കണ്ഠ, പെരുമാറ്റരീതികള്‍ തുടങ്ങിയ മറ്റ് ശീലങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ ശീലമുണ്ടാകും. മാനസികവും വൈകാരികവുമായ നിരവധി കാര്യങ്ങളുമായി ഈ ശീലം ബന്ധപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ എന്തെങ്കിലും കാര്യത്തിന് വേണ്ടി കാത്തിരിക്കുമ്പോഴോ,നിരാശരാകുമ്പോഴോ, വിരസത അനുഭവപ്പെടുമ്പോഴോ ഒക്കെയുളള പതിവ് രീതിയായിയി നഖംകടി മാറിയേക്കാം. ചിലപ്പോള്‍ തീവ്രമായ ഏഗാഗ്രത ആവശ്യമുള്ള സമയങ്ങളില്‍, ഒരു പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്ന സമയങ്ങളില്‍ ഒക്കെ ഇത്തരം പ്രവണതകള്‍ ഉണ്ടായേക്കാം.

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർപ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി
സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ







