കോഴിക്കോട്: റോഡരികിലേക്ക് ഇറങ്ങിപ്പോയ ലോറി പിക്കപ്പ് ഉപയോഗിച്ച്കെട്ടി വലിക്കാൻ ശ്രമിക്കവെയുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. വാകേരി കൃഷ്ണഗിരി നെല്ലിക്കാടം ഉന്നതയിലെ വെള്ളി (66) ആണ് മരിച്ചത്. ബാലുശ്ശേരി എം.എം. പറമ്പ് തെച്ചിറാട്ടുകുന്ന് റോഡിൽ വെച്ച് ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ബാലുശ്ശേരിയിലെ ഒരു അഗ്രോ പ്രൊഡക്ട്സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു വെള്ളി. ഈ സ്ഥാപനത്തിൽ കൊക്കോ കയറ്റാൻ വന്ന ലോറി റോഡരികിലേക്ക് ഇറങ്ങി പോകുകയായിരുന്നു. തുടർന്ന് ലോറി കയറിട്ട് കെട്ടി പിക്കപ്പിൽ കുടുക്കി വലിച്ച് കയറ്റാനുള്ള ശ്രമത്തിനിടെ പിക്കപ്പ് നിയന്ത്രണം വിട്ട് പുറ കിലേക്ക് വരികയായിരുന്നു. ഈ സമയം ലോറിയുടെ മുന്നിലുണ്ടായിരുന്ന വെള്ളി രണ്ട് വാഹനങ്ങളുടെയും ഇടയിൽപ്പെട്ടു. ഉടൻ തന്നെ വെള്ളിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷി ക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയി ലേക്ക് മാറ്റി.

വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ വിഡി സതീശന് മറുപടിയുമായി ഗണേഷ്‍കുമാര്‍; ‘സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും കേന്ദ്ര നിയമത്തെ മറികടക്കാനാകില്ല.
തിരുവനന്തപുരം : നല്ല ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. പ്രതിപക്ഷ







