തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ മുഖ്യമന്ത്രി ആരാകണമെന്നുള്ള ചര്‍ച്ചകളിലും വിവാദങ്ങളിലും പ്രതികരിച്ച് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. ഒച്ചവെച്ചിട്ട് ഒരു കാര്യവുമില്ലെന്നും വേണ്ട സമയത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. സംഘനൃത്തമാണ് ആരും ഒറ്റയ്ക്ക് നൃത്തം ചെയ്യരുതെന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞതെന്ന് എല്ലാവരെയും ഓര്‍മിപ്പിക്കുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
‘ഏതെങ്കിലും രാഷ്ട്രീയ നേതാക്കന്മാരെ പിന്തുണച്ച് കൊണ്ട് ആര് പോസ്റ്റ് ചെയ്താലും ശരിയല്ല. ഇതിന് ഒരു നടപടിക്രമമുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് വേണം പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കാന്‍. നാലാം തീയ്യതി റിസള്‍ട്ട് വന്നതിന് ശേഷം ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഇപ്പോള്‍ തന്നെ കയറി ബഹളം വെക്കേണ്ട കാര്യമില്ല. ഹൈക്കമാന്‍ഡ് തന്നെ നിര്‍ദേശം കൊടുക്കും. നാട്ടുകാരെ കൊണ്ട് വെറുതെ പറയിപ്പിക്കരുത്. ഇപ്പോള്‍ ആരുടെയും പേരില്ല. തെരഞ്ഞെടുപ്പില്‍ ടീം യുഡിഎഫായാണ് മത്സരിച്ചത്. വിജയത്തില്‍ എല്ലാവര്‍ക്കും പങ്കുണ്ട്’, കെ മുരളീധരന്‍ പറഞ്ഞു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







