വെങ്ങപ്പള്ളിയിൽ രോഗിയുമായി പോയ ആംബുലൻസിനേരെ ആക്രമണം

Advertisement
Featured Image

വയനാട് വെങ്ങപ്പള്ളിയിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ യുവാക്കളുടെ ക്രൂരമായ ആക്രമണം. ആക്രമണത്തിൽ ആംബുലൻസ് ഡ്രൈവർ ലത്തീഫ്, രോഗിയുടെ സഹോദരൻ നസീർ എന്നിവർക്ക് പരിക്കേറ്റു.

​കൊറോത്ത് നിന്നും റോഡപകടത്തിൽ പരിക്കേറ്റ ആളെയുമായി മേപ്പാടി വിംസ് (WIMS) ആശുപത്രിയിലേക്ക് അതിവേഗം പോവുകയായിരുന്ന ആംബുലൻസിന് നേരെയാണ് ഒരു സംഘം യുവാക്കൾ ആക്രമണം അഴിച്ചുവിട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​സംഭവത്തിൽ കൽപ്പറ്റ പോലീസ്

കേസെടുത്ത് അന്വേഷണവും തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്. അടിയന്തര ഘട്ടത്തിൽ സർവീസ് നടത്തുന്ന ആംബുലൻസുകൾക്കും ജീവനക്കാർക്കും നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Advertisement

Related News