എസ്.എസ്.എൽ.സി, പ്ലസ് ടു, യു. എസ് .എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ പനമരം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ,പി.ടി എ പ്രസിഡന്റും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ.ടി സുബൈർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക ഷീജ ജെയിംസ് റിപ്പോർട്ട് അവതരിപ്പിച്ചു. എം.ബി.ബി.എസ് പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളായ ഡോ.സംഗീത , ഡോ. അജൽശാന്ത് എന്നിവരെയും കേരള ക്രിക്കറ്റ് അക്കാദമി സെലക്ഷൻ ലഭിച്ച ആദിത്യ പ്രതീഷിനെയും ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്തംഗം കെ. സുനിൽകുമാർ ,പ്രിൻസിപ്പാൾ സി.രമേഷ് കുമാർ, കെ.മെഹ്ബൂബ്, എം.മുംതാസ്, ബിയാട്രിസ് പോൾ, കെ.യു.സിനി, കെ.സിദ്ധിഖ് , എം . സി .ഷിബു , കെ. ടി നൗഫൽ, കെ .ആദർശ്, എന്നിവർ സംസാരിച്ചു.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ