ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു
കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും പൊതുജനങ്ങളെ നേരിൽ കണ്ട് പ്രശ്ന ങ്ങൾ കേൾക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ അടിയന്തിരമായി തീർപ്പാ ക്കേണ്ട പരാതികൾക്ക് പരിഹാര നടപടികൾ സ്വീകരിക്കുകയാണ് ലക്ഷ്യം.
ജനങ്ങൾക്കായി, ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാരത്തിന്റെ ആദ്യഘട്ട പര്യടനം വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഓഗസ്റ്റ് 26 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ സംഘടിപ്പിക്കും. പരിഹാര പരിപാടിയിലേക്ക് നാളെ (ഓഗസ്റ്റ് 19) മുതൽ 23 വരെ വെങ്ങപ്പള്ളി പഞ്ചായത്ത് പരിധിയിലെ പിണങ്ങോട് അക്ഷയ കേന്ദ്രത്തിലെത്തി അപേക്ഷ നൽകണം. അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ബന്ധപ്പെട്ട വകു പ്പുകൾക്ക് അയച്ചു നൽകി ദ്രുതഗതിയിൽ പരിഹാരം ഉറപ്പാക്കും.