തിരുവനന്തപുരം :
തേങ്ങ,കൊപ്ര വിലയിലെ ഇടിയുമ്പോഴും ചിരട്ടയ്ക്ക് വൻ മാർക്കറ്റ്. പച്ചത്തേങ്ങ വില എണ്‍പത്തിരണ്ടില്‍ നിന്നും അറുപതും അൻപത്തിയഞ്ചും രൂപയിലേക്ക് ഇടിയുമ്പോഴും ഒരു കിലോ ചിരട്ടയ്ക്ക് 25 മുതല്‍ മുപ്പതു രൂപ വരെയാണ് ലഭിക്കുന്നത്.കിലോയ്ക്ക് രണ്ടു രൂപയോളമായിരുന്നു നേരത്തെ ചിരട്ട വില. ഇതാണ് ഇപ്പോള്‍ ഇത്രയേറെ ഉയർന്നത്. ഒരു തേങ്ങയുടെ ചിരട്ടയ്ക്ക് മാത്രം 2 രൂപ ലഭിക്കും. മുൻകാലങ്ങളില്‍ ഹോട്ടലുകളിലും ബേക്കറികളിലും ഇന്ധനമെന്ന നിലയില്‍ ഉപയോഗിച്ചിരുന്ന ചിരട്ടയുടെ വ്യാവസായിക ഉപയോഗമാണ് ഇത്രയ്ക്ക് ഡിമാൻഡ് വർദ്ധിപ്പിച്ചത്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







