അനസ്തേഷ്യ നൽകി മയക്കി ജനനേന്ദ്രിയം നീക്കം ചെയ്തു; യുവാവ് ഉണർന്നപ്പോൾ ‘പെണ്ണ്’, ചതിച്ചത് സുഹൃത്ത്

ലക്നൗ: സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയത് മാത്രമേ 20 വയസുകാരൻ മുജാഹിദിന് ഓർമ്മയുള്ളൂ. പിന്നീട് കണ്ണുതുറന്നപ്പോൾ തന്റെ ജനനേന്ദ്രിയം നീക്കം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് അയാൾ അറിഞ്ഞത്. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. തന്റെ സമ്മതമില്ലാതെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തതെന്നാണ് മുജാഫിദ് പറയുന്നത്. പ്രാദേശിക മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി ചേർന്ന് പ്രദേശവാസിയായ ഓം പ്രകാശ് എനന് ആൾ മുജാഹിദിന്റെ ശസ്ത്രക്രിയ നടത്തിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തിൽ വലിയ പ്രതിഷേധമാണ് മുസഫർ നഗറിൽ ഉയരുന്നത്.

യുപിയിലെ ബംഗ്‍രാജ്പു‍ർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. അസുഖബാധിതനാണെന്ന് നുണപറഞ്ഞാണ് ഓം പ്രകാശ് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഓം പ്രകാശിന് ഡോക്ടറെ കാണാൻ വേണ്ടി കൂടെ പോകുകയായിരുന്നു. അവിടെ വച്ച് ആശുപത്രി അധികൃത‍ർ അനസ്തേഷ്യ നൽകി തന്നെ ബോധരഹിതനാക്കി ലിം​ഗമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. ബോധം വന്നപ്പോൾ താൻ ഇനി മുതൽ ആണല്ല, പെണ്ണാണെന്ന് പറഞ്ഞെന്നും മുജാഹിദ് വ്യക്തമാക്കി.

താൻ ഇനി മുതൽ ഓംപ്രകാശിനൊപ്പം ജീവിക്കണമെന്നാണ് അയാൾ പറയുന്നത്. കുടുംബത്തിലെ ആരും ഇനി തന്നെ സ്വീകരിക്കില്ല. കൂടെ ജീവിച്ചില്ലെങ്കില്‍ പിതാവിനെ വെടിവെച്ച് കൊല്ലുമെന്നും കുടുംബ സ്വത്ത് കൈക്കലാക്കുമെന്നും ഓം പ്രകാശ് ഭീഷണിപ്പെടുത്തി. ‘ഞാൻ നിന്നെ പുരുഷനിൽ നിന്ന് സ്ത്രീയാക്കി. ഇനി എന്റെ കൂടെ ജീവിക്കണം. ഒരു അഭിഭാഷകനെ കണ്ട് കോ‍ർട്ട് മാരേജിനുള്ള കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇല്ലെങ്കില്‍ നിന്റെ പിതാവിനെ വെടിവെച്ച് കൊന്ന് നിന്റെ പേരിലുള്ള ഭൂമി കൈക്കലാക്കി അത് വിറ്റ് ലക്നൗവിലേക്ക് പോകും’; ഇങ്ങനെയാണ് ഓം പ്രകാശ് ഭീഷണിപ്പെടുത്തിയതെന്നാണ് മുജാഹിദ് പറയുന്നത്.

ഓം പ്രകാശിനെതിരെ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളേജിലേക്ക് ബികെയു (ഭാരതീയ കിസാൻ യൂണിയൻ) പ്രവ‍ർ‌ത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉറപ്പുനൽകിയിട്ടുണ്ട്. ഈ മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് അവയവക്കടത്ത് നടക്കുന്നുണ്ടെന്നാണ് ഇതിന് പിന്നാലെ ഉയ‌‍ർന്ന ആരോപണം. ആളുകളുടെ സമ്മതമില്ലാതെ അവയങ്ങൾ എടുത്തുമാറ്റുന്നെന്നും ലിംഗശസ്ത്രക്രി നടത്തുന്നെന്നും പ്രതിഷേധക്കാ‍‌ർ ആരോപിച്ചു. മുജാഹിദിന്റെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് ഓംപ്രകാശിനെ അറസ്റ്റ് ചെയ്തു. മുജാഹിദിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ബികെയു നേതാവ് ശ്യം പാൽ ആവശ്യപ്പെടുന്നത്. സംഭവത്തിൽ ഉൾപ്പെട്ട ആശുപത്രി ജീവനക്കാ‍ർക്കെതിരെയും അന്വേഷണം തുടരുകയാണ്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.