മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍, കോലധാരികള്‍ എന്നിവര്‍ 2025 മാർച്ച് മുതല്‍ 2025 ജൂലൈ വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഓഗസ്റ്റ് 25ന് മുമ്പായി മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ചിറക്കര ക്രൈസ്റ്റ് കോളജിനു സമീപമുള്ള അസിസ്റ്റന്റ് കമ്മീഷണരുടെ ഓഫീസില്‍ നേരിട്ട് നൽകണം. ഫോൺ: 0490 2321818.

കാപ്പി കർഷക സെമിനാർ നാളെ
കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി







